ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം സി ഖമറുദ്ദീന് ഹൃദയസംബന്ധമായ അസുഖം; ശസ്ത്രക്രിയ നടത്തിയേക്കും
കാസര്‍കോട്: (www.kasargodvartha.com 20.11.2020) ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന എം സി ഖമറുദ്ദീന്‍ എം എല്‍ എയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് റിപോര്‍ട്ട്.
എം എല്‍ എയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
നെഞ്ചുവേദനയെ തുടര്‍ന്ന് ഖമറുദ്ദീനെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആന്‍ജിയോഗ്രാം പരിശോധന ഫലം വന്നതിന് ശേഷം തുടര്‍ചികിത്സ തീരുമാനിക്കാമെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് ഹ്യദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
Keywords: Kasaragod, News, Kerala, Gold, Case, MLA, Medical College, Hospital, Treatment, MC Khamaruddin Heart Disease; Surgery may be performed
Powered by Info News For You

Comments
Post a Comment