വിമത പ്രവര്‍ത്തനം നടത്തിവന്ന മൂന്ന് പ്രാദേശീക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കാസര്‍കോട്: (https://ift.tt/3fIJy3M) വിമത പ്രവര്‍ത്തനം നടത്തി വന്ന മൂന്ന് പ്രാദേശീക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ രാധാമണിയെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.



പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരെ വിമതയായി മത്സരിച്ച ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സാലി ജോസ് ഇളമ്പൂരിടത്തിനെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും ഡിസിസി പ്രസിഡന്റ്  അറിയിച്ചു.

പടന്ന ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ്  സ്ഥാനാര്‍ഥിക്ക് എതിരെ വിമതയായി മത്സരിക്കുന്ന ടി കെ സുബൈദയെയും പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.


Keywords: Kasaragod, news, Kerala, Congress, Political party, suspension, Competition, Top-Headlines, election,  Three local rebel leaders were expelled from Congress
 < !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?