'അവിവാഹിതരായ അമ്മമാരെ, കറുത്ത പെണ്‍കുട്ടികളെ... ഇത് ഞങ്ങളുടെ നിമിഷമാണ്'; അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഥമ കറുത്ത വര്‍ഗ്ഗക്കാരിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ കോറി ബുഷിന്റെ വികാരനിര്‍ഭരമായ പ്രസംഗം വൈറലാകുന്നു
വാഷിങ്ടണ്‍: (https://ift.tt/2I9bYY0) മിസ്സോറിയില്‍ നിന്ന് അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഥമ കറുത്ത വര്‍ഗ്ഗക്കാരിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ കോറി ബുഷിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അവിവാഹിതയായ അമ്മയെന്ന നിലയിലും കൊറോണ രോഗിയെന്ന നിലയിലും കടന്നു പോയ ദുരനുഭവങ്ങളെക്കുറിച്ചു പ്രസംഗത്തിലൂടെ കോറി വിവരിച്ചു. കൂടാതെ ട്രംപിന്റെ ഭരണ രീതിയെയും പ്രസംഗത്തിലൂടെ അവര്‍ പരോക്ഷമായി വിമര്‍ശിച്ചു
'ഈ രാത്രി തീര്‍ച്ചയായും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ കോണ്‍ഗ്രസില്‍ മിസ്സിസോറിയെ പ്രതിനിധീകരിച്ച ആദ്യത്തെ കറുത്ത സ്ത്രീ, ആദ്യത്തെ നഴ്സ്, അവിവാഹിതയായ അമ്മ എന്നീ നിലകളില്‍ ഞാന്‍ നിങ്ങളോട് പറയുന്നു, കറുത്ത സ്ത്രീകള്‍, കറുത്ത പെണ്‍കുട്ടികള്‍, നഴ്സുമാര്‍, തൊഴിലാളികള്‍, അവിവാഹിതരായ അമ്മമാരെ, ഇത് ഞങ്ങളുടെ നിമിഷമാണ്', വികാരനിര്‍ഭരമായി കോറി പ്രസംഗിച്ചു.
'വര്‍ഷങ്ങളായി, ഞങ്ങളുടെ സ്വന്തം സര്‍ക്കാരില്‍ നിന്ന് ഞങ്ങളള്‍ പുറത്താക്കപ്പെടുകയാണ്. വര്‍ഷങ്ങളായി, ഞങ്ങളെ അവര്‍ തണുപ്പില്‍ ഉപേക്ഷിക്കുന്നു, ഞങ്ങള്‍ കാറുകളിലും കൂടാരങ്ങളിലും ഉറങ്ങുന്നു, ബില്ലുകള്‍ അടയ്ക്കുന്നതിന് മൂന്ന് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നു. എന്നാല്‍ ഇന്ന്, നാമെല്ലാവരും കോണ്‍ഗ്രസിലേക്ക് പോകുന്നു'.
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളും പ്രസംഗത്തിലൂടെ കോറി ഓര്‍മിപ്പിച്ചു. ഇത് മൂന്നാം തവണയാണ് അമേരിക്കന്‍ പ്രതിനിധി സഭയിലേക്കു കോറി മത്സരിക്കുന്നത്. 2018 യില്‍ സെനറ്റിലേയ്ക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അമേരിക്കയില്‍ ഏറെ കോളിളക്കം സൃഷ്ട്ടിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡ്‌ന്റെ കൊലപാതകവും ഇത്തവണ കോറിയുടെ വിജയത്തിന് അമേരിക്കയിലെ ഇടതു പക്ഷ പുരോഗമന പ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കാന്‍ കൂടി ഇടയായി.
Powered by Info News For You

Comments
Post a Comment