നടിയെ അക്രമിച്ച കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയെ ചോദ്യംചെയ്യും
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാന്‍ ബേക്കല്‍ പൊലിസ് നീക്കംതുടങ്ങി. കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യംചെയ്യാനായി ബേക്കല്‍ പൊലിസ് നീക്കംതുടങ്ങിയത്.
കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. ഓട്ടോയിലിറങ്ങി തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് ബിബിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദ്ദം തുടര്‍ന്നു. ഭീഷണി കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പൊലീസിന് പരാതി നല്‍കി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും കാഞ്ഞങ്ങാട് ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്.
പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു. അതേസമയം, കത്ത് എഴുതിയതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment