ശാരീരിക അസ്വസ്ഥതകള്‍; എം സി ഖമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട് : (www.kvartha.com 17.11.2020) ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം സി ഖമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഖമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍കോട് ജില്ലാ ആശുപത്രിയിലാണ് ഖമറുദ്ദീനെ പ്രവേശിപ്പിച്ചത്. പ്രമേഹനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഖമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
Powered by Info News For You

Keywords: MC Qamaruddin MLA Hospitalized, Kasaragod, News, Politics, Remanded, Court, Jail, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment