ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാജ്യം; വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ലീഡ് നില ബലാബലത്തില്‍

പട്‌ന: (www.kvartha.com 10.11.2020) ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാജ്യം. പോസ്റ്റല്‍ ബാലറ്റുകള്‍ക്കു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ലീഡ് നില ബലാബലത്തിലാണ്. കോവിഡ് പ്രോട്ടകോള്‍ പാലിച്ച് കടുത്ത പോരാട്ടമാണ് ബിഹാറില്‍ നടക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ നേതൃത്വം നല്‍കുന്ന മഹാസഖ്യം 124 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപിയും ഐക്യ ജനതാദളും നേതൃത്വം നല്‍കുന്ന എന്‍ഡിഎ 110 സീറ്റുകളില്‍ മുന്നിലാണ്. 

നേരത്തെ പോസ്റ്റല്‍ വോട്ടുകളില്‍ മഹാസഖ്യത്തിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

Padna, News, National, Top-Headlines, election, Bihar-Election-2020, Bihar election results 2020; Counting begins

Keywords: Padna, News, National, Top-Headlines, election, Bihar-Election-2020, Bihar election results 2020; Counting begins



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?