ആണ്‍കുഞ്ഞ് പിറക്കാന്‍ ആറ് വയസുകാരിയായ മകളെ കഴുത്തറുത്ത് കൊന്നു; മന്ത്രവാദിയുടെ വാക്കുകേട്ട് പിതാവിന്റെ ക്രൂരത

റാഞ്ചി: (www.kvartha.com 14.11.2020) മന്ത്രവാദിയുടെ വാക്കുകേട്ട് ആണ്‍കുഞ്ഞ് പിറക്കാന്‍ആറുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. 26കാരനായ സുമന്‍ നെഗസ്യ ആണ് തന്റെ മകളെ കൊലപ്പെടുത്തിയത്. ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ മകളെ കൊല്ലണമെന്ന മന്ത്രവാദിയുടെ നിര്‍ദേശം ഇയാള്‍ അനുസരിക്കുകയായിരുന്നു. 

സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സുമനും മന്ത്രവാദിക്കുമെതിരെ കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മന്ത്രവാദിക്കായുള്ള പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. 

News, Ranchi, National, Crime, Father, Killed, Police, Daughter, 6 year old scrified in aspriration to have a baby boy

Keywords: News, Ranchi, National, Crime, Father, Killed, Police, Daughter, 6 year old scrified in aspriration to have a baby boy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?