മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിയുടെ മടിക്കുത്ത് കേന്ദ്ര അന്വേഷണ എജന്‍സികള്‍ പിടിച്ചിരിക്കുകയാണെന്ന് ബി ജെ പി നേതവ് പി കെ കൃഷ്ണദാസ്
കാസര്‍കോട്: (https://ift.tt/2TNU13u) മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിയുടെ മടിക്കുത്ത് കേന്ദ്ര അന്വേഷണ എജന്‍സികള്‍ പിടിച്ചിരിക്കുകയാണെന്ന് ബി ജെ പി ദേശിയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി സംസ്ഥന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി കാസര്‍കോട്ട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എ യുമായ എം സി ഖമറുദ്ദീന്‍ രാജിവെക്കുക, ഖമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി ജെ പി മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് സമര പരിപാചടികള്‍ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചുകൊണ്ട് 50 മീറ്റര്‍ അകലത്തില്‍ 5 പേര്‍ പാര്‍ട്ടി പതാകയും, പ്ലക്കാര്‍ഡും പിടിച്ച് തലപ്പാടിയില്‍ നിന്നും കാലിക്കടവ് വരെ സമരം നടത്തിയത്.
സ്വര്‍ണ്ണക്കടത്ത് വഴി കിട്ടിയ പണത്തിന്റെ പങ്ക് സി പി എം കേന്ദ്ര നേതാക്കളും പങ്കിട്ട് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം ഇത്രയും വലിയ സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നിട്ട് പോലും സി പി എം കേന്ദ്രനേതൃത്വം പിണറായി വിജയന് അനുകൂലിച്ച് സംസാരിച്ചതില്‍ നിന്നും വ്യക്തമാകുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ അറസ്റ്റ് ചെയ്തതിലൂടെ ഇനി രാജിവെക്കുക എന്നതിനുപരിയായി പിണറായി വിജയനും മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം അധികാരത്തില്‍ വന്ന ശേഷം നടത്തിയ അഴിമതി പണം ശിവശങ്കരനിലൂടെ കാറ്റാടി യന്ത്രത്തില്‍ ബിനീഷിലൂടെ ലഹരി കടത്തിലൂടെയും നിക്ഷേപിച്ചരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അഴിമതിയുടെ പണം ഉപയോഗിച്ച് പാര്‍ട്ടി ഫണ്ട് വളര്‍ത്തുകയാണ് സി പി എം ചെയ്യുന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മകന്‍ മയക്കുമരുന്ന് ലൂടെ പണം സമ്പാദിക്കുകയാണ് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് അനൂപ് മുഹമ്മദുമായി മയക്കുമരുന്ന് ബിസ്‌നസ് നടത്തുന്ന കോടിയേരി ബാലകൃഷ്ണനെ മകനെ തള്ളിപ്പറയുന്നതിന് വേണ്ടിപോലും സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല സ്വര്‍ണക്കടത്തിലുടെ ലഭിച്ച പണം എല്ലാം ബിനീഷ് കൊടിയേരി ബാംഗ്ലൂരില്‍ മയക്കുമരുന്ന് കച്ചവടം നടത്തുകയാണ് ചെയ്തത് ഇതിലൂടെ ഇതിലൂടെ ലഭിക്കുന്ന പണം മുഴുവനും സിപിഎമ്മിന് വേണ്ടിയിട്ടാണ് ഉപയോഗിച്ചത് എന്ന് വ്യക്തമാകുന്നത്, സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കച്ചവടമായിരുന്നു ബിനീഷ് കോടിയേരിയുടെ ആണ് എന്ന് അദ്ദേഹം പറഞ്ഞു.
150 കോടിയോളം രൂപയുടെ സ്വര്‍ണ നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന് എംഎല്‍എയെ സിപിഎമ്മാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത് ഇത്ര വലിയ തട്ടിപ്പ് നടത്തിയ ഖമറുദ്ദീനെ സിപിഎം സംരക്ഷിക്കുന്നതിന് പിന്നില്‍ വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ട് തയ്യാറെടുപ്പാണ് കാസര്‍ഗോഡ് ജില്ലയിലെ പല പഞ്ചായത്തുകളിലും സിപിഎമ്മും യുഡിഎഫും തമ്മില്‍ സഖ്യം ഉണ്ടാക്കുന്നതിന് ഭാഗമായിട്ടാണ് എംഎല്‍എക്കെതിരെ നടപടിയെടുക്കാത്തത് എന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു ഇത്രയും വലിയ നാണംകെട്ട തട്ടിപ്പ് തട്ടിപ്പ് നടത്തിയിട്ടും എം സി കമറുദ്ദീന് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് സാധിച്ചിട്ടില്ല ഇടതുപക്ഷത്തിന് നേതൃത്വത്തില്‍ സ്വര്‍ണക്കടത്തില്‍ ലൂടെയാണ് പണം ഉണ്ടാക്കിയത് എങ്കില്‍ വലതുപക്ഷത്തിന് സ്വര്‍ണ്ണ കള്ളക്കടത്തില്‍ പണമുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ നയം എന്ന് പി കെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സുധാമ ഗോസാഡ, സെക്രട്ടറി എന്‍ സതീഷ്, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ തലപ്പാടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദ റൈയും, ഉദുമ ചെമ്മനാട് ദേശീയ സമിതിയംഗം പ്രമീള സി നായിക്കും, കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് എം ബല്‍രാജും, തൃക്കരിപ്പൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധനും സമര ശൃംഖല ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ സെക്രട്ടറിമാരായ മണിലാല്‍ മേലത്ത്, വിജയ കുമാര്‍ റൈ, വൈസ് പ്രസിഡണ്ട് എം ഭാസ്‌കരന്‍, രൂപവനി ആര്‍ ഭട്ട്, ശൈലജ ഭട്ട്, ട്രെഷറര്‍ ജി ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധുര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം ജനനി, എസ് സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട്് സമ്പത്ത്കുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണന്‍ ബലാല്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് റോയ് ജോസഫ്, എസ് ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഈശ്വര മാസ്റ്റര്‍, ബി ജെ പി സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി സുരേഷ്‌കുമാര്‍ ഷെട്ടി, അഡ്വ. ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവര്‍ സമരപരിപാടിയില്‍ അണിചേര്‍ന്നു. ജില്ലയിലെ 898 സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ 4520 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തതായി ബി ജെ പി വ്യത്തങ്ങള്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment