ദുബൈ കെ എം സി സി സര്‍ഗധാര മഹാകവി ടി ഉബൈദ് പുരസ്‌കാരം നസ്റുദ്ദീന്‍ മണ്ണാര്‍കാടിന് സമ്മാനിച്ചു
ദുബൈ: (www.kasargodvartha.com 15.11.2020) മലയാള സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി ടി ഉബൈദിന്റെ നാമധേയത്തില്‍ സാഹിത്യ പ്രതിഭകള്‍ക്ക് ദുബൈ കെ എം സി സി സര്‍ഗധാര ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഗാന രചയിതാവ് നസ്റുദ്ദീന്‍ മണ്ണാര്‍കാടിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ സമ്മാനിച്ചു. ശ്രദ്ധേയമായ പറങ്കിപ്പടപ്പാട്ട്, വാരിയംകുന്നത്ത് സീറപ്പാട്ട് എന്നിവയുടെ ഗ്രന്ഥകര്‍ത്താവും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി എത്‌നോമ്യൂസിക്കോളജി ആര്‍കൈവ്‌സിലേക്കു കൃതികള്‍ സ്വീകരിക്കപ്പെടുകയും ചെയ്തതിനാണ് നസ്റുദ്ദീനിനെ അവാര്‍ഡിനായി തെരഞ്ഞെടുത്ത്.
ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ടി ഉബൈദ് അനുസ്മരണ പ്രഭാഷണം ദുബൈ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര നിര്‍വഹിച്ചുക്കൊണ്ട് അവാര്‍ഡ് ജേതാവിനു പൊന്നാട അണിയിച്ചു. ഗള്‍ഫ് മെഡിക്കല്‍ കോളേജ് മുഖ്യ ലൈബ്രേറിയന്‍ ഡയസ് ഇടിക്കുള പ്രശസ്തി പത്ര സമര്‍പ്പണം നടത്തി.
സര്‍ഗധാര ചെയര്‍മാന്‍ അശ്‌റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അവാര്‍ഡ് ജേതാവിനെ ഖാദര്‍ കുട്ടി നടുവണ്ണൂര്‍ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി നജീബ് തച്ചംപൊയില്‍ സ്വാഗതവും, സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.
ദുബൈ കെ എം സി സി ആക്ടിങ് ജനറല്‍ സെക്രട്ടറിമാരായ ഹംസ തൊട്ടിയില്‍, അഡ്വ. സാജിദ് അബൂബക്കര്‍ സഹഭാരവാഹികളായ മുസ്ത്വഫ വെങ്ങര, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ മൊയ്ദു, കെ പി എ സലാം, മജീദ് മടക്കിമല, ജില്ലാ ഭാരവാഹികളായ ജംശാദ് മണ്ണാര്‍ക്കാട്, റാഫി പള്ളിപ്പുറം, ജമാല്‍ മനയത്ത്, മൊയ്ദു മാക്കിയാട്, റഫീഖ് കോറോത്ത് സീനിയര്‍ നേതാവ് ഉബൈദ് ചേറ്റുവ, അശ്‌റഫ് തോട്ടോളി (വോളന്റീര്‍ വിങ്) ഗായകന്‍ നജീം പാലേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പരിപാടിക്ക് സര്‍ഗധാര പ്രവര്‍ത്തകരായ ജാസിം ഖാന്‍, അമീന്‍ തിരുവനന്തപുരം, റഹീസ് കോട്ടക്കല്‍, അസീസ് മേലടി, സാലി പുതുപ്പറമ്പ്, നസീര്‍ പാനൂര്‍, കബീര്‍ വയനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി ആരിഫ് ചെരുമ്പ, ജംശീദ് അടുക്കം എന്നിവര്‍ നിയന്ത്രിച്ച ഓണ്‍ലൈന്‍ ലൈവായി നടന്ന പരിപാടി ശ്രദ്ധേയമായി. അശ്‌റഫ് സി പി ഖിറാഅത്ത് നടത്തി.
Keywords: Dubai-KMCC, Dubai, Gulf, KMCC, Award, Poet, News, Inauguration, Poet T Ubaid, Momento, Nasruddin Mannarkad, Nasruddin Mannarkad receives Dubai KMCC Sargadhara Poet T Ubaid Momento.
Powered by Info News For You

Comments
Post a Comment