ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം; നിരീക്ഷണം നടത്താനെത്തിയ ഡ്രോണിനെ സൈന്യം തുരത്തി

ജമ്മു: (www.kvartha.com 29.11.2020) ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ശനിയാഴ്ച രാത്രി ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തി. ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ട സൈന്യം വെടിവയ്ക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. അതിര്‍ത്തി രക്ഷാസേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. നേരത്തേയും അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. Drone sighted in Jammu Kashmir's RS Pura Sector, Jammu, Kashmir, News, Politics, Soldiers, Trending, National
അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തെ നിരീക്ഷിക്കാനും ഭീകരരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കടത്തിവിടാനുമാണ് പാകിസ്ഥാന്‍ പ്രധാനമായും ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈന്യം നടപടികള്‍ കടുപ്പിച്ചതോടെ പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പാളുകയാണ്.

ഒരാഴ്ചയ്ക്കുമുമ്പ് കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്‍ഡാര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഡ്രോണിന് സമാനമായ പറക്കുന്ന വസ്തു സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ജമ്മുവിലെ തന്നെ കെരണ്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ആര്‍മി ക്വാഡ് കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു.

അടുത്തിടെ പുല്‍വാമ മോഡലില്‍ വമ്പന്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട് ഭീകരരെ അതിര്‍ത്തി കടത്തിയെങ്കിലും ഇത് മണത്തറിഞ്ഞ് ഇന്ത്യന്‍ സൈന്യം ഭീകരര്‍ ഒളിച്ചുകടന്ന ട്രക്ക് തടഞ്ഞ് ഭീകരരെ എല്ലാം വധിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പടെയുളളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ തുരങ്കങ്ങളും മറ്റും നിര്‍മിച്ചാണ് ഭീകരരെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്തിവിടുന്നത്.

Keywords: Drone sighted in Jammu Kashmir's RS Pura Sector, Jammu, Kashmir, News, Politics, Soldiers, Trending, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?