വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സിപിഎമ്മിനെതിരെ മത്സരത്തിന്: നാമനിര്‍ദ്ദേശ പത്രിക നല്‍കി
ആലപ്പുഴ (www.evisionnews.co): ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെതിരെ മത്സരിക്കുന്നു. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു ലതീഷ് ബി. ചന്ദ്രന്‍. മുഹമ്മ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലതീഷ് നാമനിര്‍ദേശ പത്രിക നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി.
Powered by Info News For You

Comments
Post a Comment