'ആറു വയസുകാരിക്ക് സോഷ്യല്‍ മീഡിയ ആവശ്യമില്ല, ദയവായി നിങ്ങള്‍ ഇതിന് ഇരയാവരുത്'; മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും


കൊച്ചി: (https://ift.tt/36nkISC) മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി നടന്‍ പൃഥിരാജും സുപ്രിയയും. മകള്‍ അലംകൃതയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ കണിക്കുന്നു. ഈ വ്യാജ അക്കൗണ്ടിനെതിരെയാണ് പൃഥിരാജും സുപ്രിയയും രംഗത്തു വന്നിരിക്കുന്നത്. പൃഥിരാജും സുപ്രിയയും വളരെ വിരളമായി മാത്രമെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുള്ളൂ.

ഈ അക്കൗണ്ട് തന്റെ മകളുടേതല്ലെന്നും ആറ് വയസ്സുകാരിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് വേണമെന്ന് കരുതുന്നില്ലെന്നുമാണ് പൃഥിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവരുതെന്നും പൃഥിരാജ് പറഞ്ഞു.

News, Kerala, Kochi, Cinema, Actor, Cine Actor, Entertainment, Social Network, Instagram, Prithviraj Sukumaran against fake account in the name of daughter


'ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന പേജല്ല. ഞങ്ങളുടെ ആറുവയസുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. പ്രായമാവുമ്പോള്‍ അവള്‍ക്ക് അതിനെക്കുറിച്ച് തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാവരുത്,' പൃഥിരാജും സുപ്രിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

News, Kerala, Kochi, Cinema, Actor, Cine Actor, Entertainment, Social Network, Instagram, Prithviraj Sukumaran against fake account in the name of daughter


Keywords: News, Kerala, Kochi, Cinema, Actor, Cine Actor, Entertainment, Social Network, Instagram, Prithviraj Sukumaran against fake account in the name of daughter

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?