വീടിന്റെ ഏണിപ്പടിയില്‍ നിന്ന് വീണ് ഒന്നര വയസുകാരി മരിച്ചു
കാസര്‍കോട് (www.evisionnews.co): വീടിന്റെ ഒന്നാം നിലയിലേക്കുള്ള ചവിട്ടുപടിയില്‍ നിന്ന് വീണ് ഒന്നരവയസുകാരി മരിച്ചു. ചാമുണ്ഡിക്കുന്ന് ശിവപുരം ക്ഷേത്രത്തിന് സമീപത്തെ അനില്‍ കുമാര്‍- അനിത ദമ്പതികളുടെ മകള്‍ അലൈനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അലൈന അബദ്ധത്തില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
Powered by Info News For You

Comments
Post a Comment