പീഡനശ്രമം എതിര്‍ത്തു; മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് അജ്ഞാതന്‍


പൂനെ: (https://ift.tt/2I9bYY0) രാത്രിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തിറങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. എതിര്‍ത്തതോടെ 37കാരിയുടെ കണ്ണുകള്‍ അജ്ഞാതന്‍ ചൂഴ്ന്നെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. രാത്രിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി പുറത്തിറങ്ങിയ തന്നെ അപരിചിതനായ ആള്‍ കടന്നുപിടിക്കുകയും പീഡനത്തിന് ശ്രമിക്കുകയുമായിരുന്നുവെന്നും പ്രതിരോദിച്ചതോടെ ഇയാള്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി.

News, National, India, Pune, Crime, Molestation Attempt, Police, Case, Accused, Pune woman assaulted after she resists molestation attempt


യുവതി ഉറക്കെ ശബ്ദമുണ്ടാക്കിയത് കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പൂനെ റൂറല്‍ എസ്പി അഭിനവ് ദേശ്മുഖ് സംഭവസ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പ്രതിയ്ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Keywords: News, National, India, Pune, Crime, Molestation Attempt, Police, Case, Accused, Pune woman assaulted after she resists molestation attempt

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?