യുഡിഎഫ് സ്പീക്ക് അപ്പ് കേരള: ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വഞ്ചാനാദിനം ആചരിച്ചു


കാസര്‍കോട് (www.evisionnews.co): യുഡിഎഫ് സ്പീക്ക് അപ്പ് കേരള- അഞ്ചാം ഘട്ട സമരത്തിന്റെ ഭാഗമായി കേരളത്തെ വഞ്ചിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുകയും അഴിമതികളുടെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവെച്ച് അന്വേഷണത്തെ നേരിടുക എന്നീ ആവശ്യമുന്നയിച്ച് പുത്തരിയടുക്കം എട്ടാം വാര്‍ഡ് യുഡിഎഫ് ചട്ടഞ്ചാലില്‍ വഞ്ചനാദിനമാചരിച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീദരന്‍ മുണ്ടോള്‍ അദ്ധ്യക്ഷത വഹിച്ചു. ചെമനാട് പഞ്ചായത് യു ഡി എഫ് കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.മുസ്ലിം യൂത്ത് ഉദുമ മണ്ഡലം സെക്രട്ടറി മൊയ്തു തൈര, കോണ്‍ഗ്രസ് ടൗണ്‍ പ്രസിഡണ്ട് പി സി നസീര്‍, വാര്‍ഡ് പ്രസിഡണ്ട് ശരീഫ് കുന്നാറ,യൂത്ത് ലീഗ് ശാഖ ജനറല്‍ സെക്രട്ടറി അന്‍സാരി മാളിക,കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറി നിയാസ് സി കെ,അബ്ദുല്ല തൊട്ടുമ്പായി,സിദ്ധീഖ് ബാലനടുക്കം,മജീദ് മവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു


- ബോവിക്കാനം ടൗണിൽ യു.ഡി.എഫ്. നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. ഡി.സി.സി. സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു.റഷീദ് തെക്കെപ്പള്ളസ്വാഗതം പറഞ്ഞു. ബി.സി.കുമാരൻ, പ്രകാശ് റാവു, കൃഷ്ണൻ ചേടിക്കാൽ, അബ്ബാസ് കൊൾച്ചപ്പ്, ഹംസ ചോയിസ്, മാധവൻ നമ്പ്യാർ, ഷെരീഫ് മല്ലത്ത് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?