രാജ്യത്ത് ജാഗ്രത; കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് രോഗബാധ

ന്യൂഡെല്‍ഹി: (www.kvartha.com 22.11.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്. നിലവില്‍ ആകെ രോഗികളുടെ എണ്ണം 90,95,806 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 501 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. രാജ്യത്ത് ആകെ കോവിഡ് മരണം 1,33,227 ആയി. 

അതേസമയം രാജ്യത്ത് ആകെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 43493 പേര്‍ രോഗമുക്തി നേടി. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

New Delhi, News, National, COVID-19, Trending, Treatment, Death, India's covid 19 tally nears 91 lakh with 45,209 new cases

Keywords: New Delhi, News, National, COVID-19, Trending, Treatment, Death, India's covid 19 tally nears 91 lakh with 45,209 new cases


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?