യുഎസിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ 8 പേര്‍ക്ക് പരിക്ക്; അക്രമി കടന്നുകളഞ്ഞു
വാഷിംങ്ടണ്‍: (www.kvartha.com 20.11.2020) യുഎസിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. യുഎസ് വിസ്‌കോന്‍സിനിലെ വോവറ്റോസ മേഫെയര്‍ മാളിലാണ് വെടിവെയ്പ് നടന്നത്. ഇക്കാര്യം എഫ്ബിഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം അക്രമം നടത്തിയയാള്‍ കടന്നുകളഞ്ഞു.
അക്രമിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 20നും 30നും ഇടയില്‍ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമണം അരങ്ങേറുമ്പോള്‍ മാളിലുണ്ടായിരുന്ന ജീവനക്കാര്‍ ആ കെട്ടിടത്തിനുള്ളില്‍ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Keywords: Washington, News, World, attack, Crime, Police, Injured, Shoot, 8 injured in shooting at US Mall in Wisconsin, Gunman missing
Powered by Info News For You

Comments
Post a Comment