കോഴിക്കോട് 6 വയസുകാരിയായ നേപ്പാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: (www.kvartha.com 07.11.2020) കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയായ നേപ്പാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ മുകള്‍ നിലയില്‍ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രതീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. റൂറല്‍ എസ്പി, പി എ ശ്രീനിവാസ് സ്റ്റേഷനില്‍ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.
സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുള്ള പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ ഇപ്പോഴും പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍.
Powered by Info News For You
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. റൂറല്‍ എസ്പി, പി എ ശ്രീനിവാസ് സ്റ്റേഷനില്‍ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിലാകുന്നത്. 32 കാരനായ നെല്ലിപ്പറമ്പില്‍ രതീഷ് ആണ് അറസ്റ്റിലായത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുള്ള പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ ഇപ്പോഴും പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍.
വൈകിട്ട് അച്ഛനുമമ്മയും തമ്മിൽ വഴക്കുണ്ടാവുകയും അമ്മ ബന്ധുക്കളുടെ താമസസ്ഥലത്തേക്കു പോവുകയും ചെയ്തു. അവരെ കൂട്ടിക്കൊണ്ടു വരാൻ രാത്രി രാത്രി പത്തേകാലോടെ അച്ഛൻ പോയ സമയത്താണു പീഡനം. രാത്രി അച്ഛൻ തിരിച്ചെത്തിയപ്പോഴാണു വിവരം അറിഞ്ഞത്. രാത്രി പതിനൊന്നോടെ പെൺകുട്ടി മൂന്നര വയസ്സുള്ള അനുജനോടൊപ്പം വീടിന്റെ മുൻവശത്തിരുന്നു കരയുന്നത് അയൽവാസികൾ കണ്ടിരുന്നു.
ഒന്നര വയസ്സുള്ള ഇളയ സഹോദരൻ വീടിനുള്ളിലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ പിന്നീടു മെഡിക്കൽ കോളജിലേക്കു മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു.
ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണു കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്. അടച്ചുറപ്പില്ലാത്ത വീട്ടിലാണു മാതാപിതാക്കളും മൂന്നു കുഞ്ഞുങ്ങളും കഴിയുന്നത്. വാതിലുകളുടെ സ്ഥാനത്തു തുണി തൂക്കിയിരിക്കുകയാണ്.
Keywords: Molest accused tries to commit suicide, Kozhikode, News, Local News, Molestation, Suicide Attempt, Accused, Police Station, Kerala.
Powered by Info News For You
Comments
Post a Comment