വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപവാസം 5ന്


കാസര്‍കോട് (www.evisionnews.co): മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക, കെ ടെറ്റ് സമയപരിധി നീട്ടുക, തടഞ്ഞ്‌വെച്ച ഇന്‍ഗ്രിമന്റ്, പ്രൊബേഷന്‍ അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടി ത്വരിതപ്പെടുത്തുക, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക, പ്രൈമറി പ്രധാനാധ്യാപകരെ നിയമിക്കുക, 2006 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുക, പിടിച്ചെടുത്ത ശമ്പളം പണമായി നല്‍കുക, മെഡിസപ്പില്‍ സര്‍ക്കാര്‍ വിഹിതം നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിയു ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന ഏകദിന ഉപവാസം നവംബര്‍ 5ന് രാവിലെ 10മണി മുതല്‍ വിദ്യാനഗര്‍ ജംഗ്ഷനില്‍ നടക്കും.

ഉപവാസം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എജി ശംസുദ്ധീന്‍ അധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എസി അതാഉള്ള ഉദിനൂര്‍, എകെ മുഹമ്മദ്കുട്ടി നെല്ലിക്കുന്ന്, ഗഫൂര്‍ ദേളി, വി.കെ.പി റൗഫ്, മുഹമ്മദ് കുഞ്ഞി പടന്ന, ശമിര്‍ തെക്കില്‍, റഷീദ് മാസ്റ്റര്‍, റഫീഖ് കള്ളാര്‍ സംബന്ധിക്കും. 


യോഗത്തില്‍ എജി ശംസുദ്ധീന്‍ അധ്യക്ഷനായി. എസി അതാഉള്ള ഉദിനൂര്‍, റഷീദ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി പടന്ന, വി.കെ.പി അബ്ദുല്‍ റഊഫ്, ഗഫൂര്‍ ദേളി, ആസിഫ് നായന്മാര്‍മൂല, സിറാജുദ്ദിന്‍ ഖാസിലേന്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?