ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5,32,159 കേസുകള്‍; രോഗബാധിതരുടെ എണ്ണം ആറ് കോടി കടന്നു, മരണസംഖ്യ 14,13,705

ന്യൂയോര്‍ക്ക്: (www.kvartha.com 25.11.2020) ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പുതുതായി 5,32,159 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം ആറ് കോടി കടന്നു. മരണസംഖ്യ 14,13,705 ആയി ഉയര്‍ന്നു. അതിനിടെ 4,15,10,093 പേര്‍ രോഗമുക്തി നേടി എന്ന കാര്യം ആശ്വാസം നല്‍കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

അമേരിക്കയില്‍ ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,69,434 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2148 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 2,65,853 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു.Number of Covid patients in the world is on the rise, with 5,32,159 newly reported cases; The number of infected people has crossed six crore, New York, America, News, Health, Health and Fitness, Brazil, World, Patient
ബ്രസീലില്‍ രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് ഇതുവരെ 61,21,449 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,70,179 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിനാല് ലക്ഷം കടന്നു.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം കടന്നു. മരണം 1.35 ലക്ഷത്തോടടുത്തു. പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 40,000 ല്‍ താഴെ എത്തിയത് ആശ്വാസം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം 37,975 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.45 ശതമാനമായും കുറഞ്ഞു. നിലവില്‍ 4,38,667 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 93.76 ശതമാനമാണ്.

Keywords: Number of Covid patients in the world is on the rise, with 5,32,159 newly reported cases; The number of infected people has crossed six crore, New York, America, News, Health, Health and Fitness, Brazil, World, Patient.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?