യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുല്‍ഖുവൈന്‍

ഉമ്മുല്‍ഖുവൈന്‍: (www.kvartha.com 27.11.2020) യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് പിഴകള്‍ക്ക് ഉമ്മുല്‍ഖുവൈന്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. എമിറേറ്റിലെ എല്ലാം ബ്ലാക് ട്രാഫിക് പോയിന്റുകളും റദ്ദാക്കും. വാഹനം കണ്ടുകെട്ടുന്നതില്‍ അടച്ചുതീര്‍ക്കാന്‍ ബാക്കിയുള്ള പിഴ ഒഴിവാക്കി നല്‍കുമെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അഹ്മദ് അല്‍ മുല്ല അറിയിച്ചു. 

ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് ഡിസംബര്‍ രണ്ടു മുതല്‍ ജനുവരി രണ്ടു വരെ ഒരു മാസത്തേക്കാണ്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലും ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. 

News, Gulf, World, National Day, Fine, Traffic, Umm Al Quwain, UAE National Day: 50% traffic fine discount in Umm Al Quwain

Keywords: News, Gulf, World, National  Day, Fine, Traffic, Umm Al Quwain, UAE National Day: 50% traffic fine discount in Umm Al Quwain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?