ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും എടുത്ത് 5 ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണി; 3പേര്‍ അറസ്റ്റില്‍

കളമശേരി: (www.kvartha.com 06.11.2020) ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവസ്ത്രനാക്കിയശേഷം സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും എടുത്ത് പണം നല്‍കാന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീയടക്കം മൂന്നു പേര്‍ പിടിയില്‍. അനുപമ (22), റോഷ്വിന്‍ (23), ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് പരാതിക്കിടയാക്കിയ സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുന്തിനായി ഡോ.ജേക്കബ് ഈപ്പനെ അജ്മല്‍ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ തോക്കും ചുറ്റികയും കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി. കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വിഡിയോയും എടുത്തു.Honey Trap: 3 arrested in Kalamassery, News, Crime, Criminal Case, Complaint, Police, Arrested, Doctor, Social Media, Threatened, Kerala

അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്ക് ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

Keywords: Honey Trap: 3 arrested in Kalamassery, News, Crime, Criminal Case, Complaint, Police, Arrested, Doctor, Social Media, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?