ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റം; 4സൈനികര്‍ക്ക് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു

കശ്മീര്‍: (www.kvartha.com 08.11.2020) ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റം. നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റനും രണ്ടു സൈനിക ഓഫിസര്‍ക്കും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കുപ്വാര ജില്ലയിലെ മച്ചിലില്‍ പതിവു പട്രോളിങ്ങിനിടെയായിരുന്നു നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നുള്ള വെടിവയ്പില്‍ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. 

ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ത്യയുടെ നാല് സൈനികര്‍ക്ക് വീരമൃത്യുവെന്ന വാര്‍ത്ത സൈനിക വക്താവ് സ്ഥിരീകരിച്ചത്. ഭീകരരില്‍നിന്ന് ഒരു എകെ47 തോക്ക് പിടിച്ചെടുത്തു. ഇവരുടെ രണ്ടു ബാഗുകളും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.Jammu and Kashmir: One captain and 3 soldiers killed, 3 terrorists gunned down in Machil, Kashmir, Jammu, News, Attack, Dead, Soldiers, Trending, National

നേരത്തേ കത്വ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയിലും ഇന്ത്യന്‍ സൈന്യത്തിന്റെ ഫോര്‍വേഡ് പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ വെടിവച്ചിരുന്നു. രാത്രി 9.05നായിരുന്നു ഹിരാനഗര്‍ സെക്ടറിലെ വെടിവയ്പ് ആരംഭിച്ചത്. ഇതു പുലര്‍ച്ചെ അഞ്ചുമണി വരെ നീണ്ടു. തുടര്‍ന്ന് ബിഎസ്എഫ് തിരിച്ചടിച്ചു.

രാത്രിയിലുടനീളം അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതായി പ്രദേശവാസികളും പറഞ്ഞു. നേരത്തേ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. ബങ്കറുകളിലാണ് പലപ്പോഴും രാത്രികള്‍ തള്ളിനീക്കുന്നതെന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. മറ്റിടങ്ങളില്‍ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവയ്പ് നടത്തുകയും സൈന്യത്തിന്റെ ശ്രദ്ധ അവിടേക്കു മാറുമ്പോള്‍ നുഴഞ്ഞുകയറ്റം നടത്തുകയെന്നതുമാണ് പാക് ഭീകരരുടെ രീതി.

Keywords: Jammu and Kashmir: One captain and 3 soldiers killed, 3 terrorists gunned down in Machil, Kashmir, Jammu, News, Attack, Dead, Soldiers, Trending, National.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?