വീണ്ടും ആപ്പിന് വിലക്കിട്ട് കേന്ദ്രം; 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു
ദേശീയം (www.evisionnews.co): ഷോപ്പിംഗ് വെബ്സൈറ്റായ അലി എക്സ്പ്രസ് ഉള്‍പ്പെടെ 43 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 'ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും എതിരായ മുന്‍വിധിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാവുന്ന തരത്തിലുള്ള മുന്‍വിധിയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു തുടങ്ങിയ അഭിപ്രായങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച് ലഭിച്ചത് അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചത്'' എന്നാണ് നിരോധനം സംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പില്‍ ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കിയത്.
നിരോധിച്ച ആപ്പുകള്‍ ഇവയാണ്:
അലിസപ്ലയേഴ്സ് മൊബൈല്‍ ആപ്
അലിബാബ വര്‍ക്ക്‌ബെഞ്ച്
അലിഎക്‌സ്പ്രസ് - സ്മാര്‍ട്ടര്‍ ഷോപ്പിങ്, ബെറ്റര്‍ ലിവിങ്
അലിപെയ് കാഷ്യര്‍
ലാലാമോവ് ഇന്ത്യ - ഡെലിവറി ആപ്
ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ
സ്‌നാക്ക് വിഡിയോ
കാംകാര്‍ഡ് - ബിസിനസ് കാര്‍ഡ് റീഡര്‍
കാംകാര്‍ഡ് - ബിസിആര്‍ (വെസ്റ്റേണ്‍)
സോള്‍ ഫോളോ ദ് സോള്‍ ടു ഫൈന്‍ഡ് യു
ചൈനീസ് സോഷ്യല്‍ - ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിങ് വിഡിയോ ആപ് ആന്‍ഡ് ചാറ്റ്
ഡേറ്റ് ഇന്‍ ഏഷ്യ ഡേറ്റിങ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിങ്കിള്‍സ്
വിഡേറ്റ് ഡേറ്റിങ് ആപ്
ഫ്രീ ഡേറ്റിങ് ആപ് സിംഗോള്‍, സ്റ്റാര്‍ഡ് യുവര്‍ ഡേറ്റ്!
അഡോര്‍ ആപ്
ടൂലിചൈനീസ് ചൈനീസ് ഡേറ്റിങ് ആപ്
ട്രൂലിഏഷ്യന്‍ ഏഷ്യന്‍ ഡേറ്റിങ് ആപ്
ചൈനലവ്: ഡേറ്റിങ് ആപ് ഫോര്‍ ചൈനീസ് സിങ്കിള്‍സ്
ഡേറ്റ്‌മൈഏജ് ചാറ്റ്, മീറ്റ്, ഡേറ്റ് മെച്വര്‍ സിങ്കിള്‍സ് ഓണ്‍ലൈന്‍
ഏഷ്യന്‍ഡേറ്റ്: ഫൈന്‍ഡ് ഏഷ്യന്‍ സിങ്കിള്‍സ്
ഗായിസ് ഓണ്‍ലി ഡേറ്റിങ്: ഗേ ചാറ്റ്
ട്യൂബിറ്റ്: ലൈവ് സ്ട്രീമ്‌സ്
വി വര്‍ക് ചൈന
ഫസ്റ്റ് ലവ് ലൈവ് സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടീസ് ലൈവ് ഓണ്‍ലൈന്‍
റെല - ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്
കാഷ്യര്‍ വാലറ്റ്
മാംഗോ ടിവി
എംജി ടിവി-ഹുനാന്‍ ടിവി ഒഫിഷ്യല്‍ ടിവി ആപ്
വി ടിവി ടിവി വെര്‍ഷന്‍
വി ടിവി സി ഡ്രാമ, കെ ഡ്രാമ ആന്‍ഡ് മോര്‍
വി ടിവി ലൈറ്റ്
ലക്കി ലൈവ് ലൈവ് വിഡിയോ സ്ട്രീമിങ് ആപ്
ടൊബാവോ ലൈവ്
ഡിങ്ടോക്ക്
ഐഡന്റിറ്റി വി
ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം
ബോക്സ്റ്റാര്‍ (ഏര്‍ലി ആക്‌സസ്)
ഹീറോസ് ഇവോള്‍വ്ഡ്
ഹാപ്പി ഫിഷ്
ജെല്ലിപോപ് മാച്ച് ഡെക്കറേറ്റ് യുവര്‍ ഡ്രീം ഐസ്ലാന്‍ഡ്!
മഞ്ച്കിന്‍ മാച്ച്: മാജിക് ഹോം ബില്‍ഡിങ്
കോണ്‍ക്വിസ്റ്റ ഓണ്‍ലൈന്‍
Powered by Info News For You
Comments
Post a Comment