ഗര്‍ഭിണിയായ ഭാര്യയെയും 4വയസുകാരിയായ മകളെയും കൊലപ്പെടുത്തി, പുറംലോകത്തെ അറിയിക്കാതെ ഒരാഴ്ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കിടന്നുറങ്ങി; 45കാരന് വധശിക്ഷ

സിങ്കപ്പൂര്‍ സിറ്റി: (www.kvartha.com 15.11.2020) ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഒരാഴ്ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 45-കാരന് കോടതി വധശിക്ഷ വിധിച്ചു. ടിയോ ഗിം ഹേങ്ങ് എന്നയാള്‍ക്കാണ് സിങ്കപ്പൂരിലെ കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ ച്യൂങ് പേയ് ഷാന്‍(39) നാല് വയസ്സുള്ള മകള്‍ സി നാങ് എന്നിവരെയാണ് ടിയോ അതിക്രൂരമായി കൊലപ്പെടുത്തിയത്. 

കൊല്ലപ്പെടുമ്പോള്‍ പേയ് ഷാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികബാധ്യതകളും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ ടിയോ തുണി ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മകളെയും സമാനരീതിയില്‍ കൊലപ്പെടുത്തി. അതിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ കിടക്കയില്‍ കിടത്തി. ഏഴ് ദിവസമാണ് ഇയാള്‍ മൃതദേഹങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയത്. Man sentenced to death for killing, Singapore, News, Execution, Court, Crime, Criminal Case, World

ഓരോ ദിവസവും ടിയോ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു തവണ മൃതദേഹങ്ങള്‍ക്കൊപ്പം കിടന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പൊള്ളലേറ്റതോടെ പിന്മാറി. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം പേയ് ഷാന്റെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ടിയോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ടിയോ വിഷാദരോഗത്തിന് അടിമയാണെന്നും ഭാര്യ മകളുടെ മുന്നില്‍ വെച്ച് 'ഉപയോഗശൂന്യന്‍' എന്ന് വിളിച്ചതിനെത്തുടര്‍ന്ന് പ്രകോപിതനാവുകയും നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് കൊല നടത്തുകയുമായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം ജഡ്ജി നിരസിച്ചു.

ടിയോയും മാഡം ചൂങും 2009 ല്‍ ആണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ടിയോ നല്ലൊരു പ്രോപ്പര്‍ട്ടി ഏജന്റായിരുന്നു, എന്നാല്‍ 2015 ല്‍ വിപണിയിലെ മാന്ദ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വരുമാനം കുറഞ്ഞു. മാത്രമല്ല ചൂതാട്ടത്തിലുള്ള കമ്പവും ഇയാളെ സാമ്പത്തികമായി തകര്‍ത്തു. 

Keywords: Man sentenced to death for killing, Singapore, News, Execution, Court, Crime, Criminal Case, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?