നിലമ്പൂരില്‍ അമ്മയും 3 ആണ്‍മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

മലപ്പുറം: (www.kvartha.com 08.11.2020) നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയും മൂന്നു ആണ്‍മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. ഭൂദാനം തൊടിമുട്ടി മുതുപുരയിടത്ത് രാമന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (10), അനന്തു (7) എന്നിവരാണു മരിച്ചത്. 

രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Mother and three kids found dead in Nilambur, Malappuram, News, Dead, Dead Body, Police, Hospital, Local News, Kerala

ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.

Keywords: Mother and three kids found dead in Nilambur, Malappuram, News, Dead, Dead Body, Police, Hospital, Local News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?