കുവൈത്തില്‍ മിനി ബസില്‍ കടത്തുകയായിരുന്ന 364 കുപ്പി മദ്യം പിടികൂടി
കുവൈത്ത് സിറ്റി: (www.kvartha.com 25.11.2020) കുവൈത്തില്‍ മിനി ബസില്‍ കടത്തുകയായിരുന്ന 364 കുപ്പി മദ്യം പിടികൂടി. പതിവ് പരിശോധനകള്‍ക്കിടെ മെഹ്ബൂലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് അഹ്മദി പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പൊലീസ് വാഹനം അടുത്തേക്ക് വരുന്നത് കണ്ട് മിനി ബസിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു.
പ്രാദേശികമായി നിര്‍മിച്ച വന്‍ മദ്യശേഖരമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. കുപ്പികളില്‍ നിറച്ച് ഇവ വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വാഹനത്തിലെ വിരലടയാളങ്ങള്‍ ശേഖരിച്ചു. ഓടിരക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kuwait, News, Gulf, World, Police, Seized, Police, Vehicles, Police seized 346 bottles of liquor from mini bus
Powered by Info News For You

Comments
Post a Comment