നിവാര്‍ കൊടുംകാറ്റില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങി; കോവിഡ് ബാധിച്ചിരുന്ന 30കാരന്‍ ഡോക്ടര്‍ മരിച്ചു
ഭോപ്പാല്‍: (https://ift.tt/3676q9N) നിവാര്‍ കൊടുംകാറ്റില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതോടെ കഴിഞ്ഞ ഒരു മാസമായി കോവിഡിനോട് പോരാടുകയായിരുന്ന യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായ (30)യുടെ ശ്വാസകോശത്തെ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമായത്. ശ്വാസകോശം മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു ജീവന്‍ നിലനിര്‍ത്തുവാനുള്ള ഒരേയൊരു പോംവഴി.
നിവാര്‍ കൊടുംകാറ്റ് കാരണം മധ്യപ്രദേശിലുള്ള ഡോക്ടറെ അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സാധ്യതയും അടഞ്ഞു. ബുന്ധേല്‍ഖന്ദ് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ശുഭം. ഡോക്ടറുടെ ശ്വാസകോശത്തിന്റെ 90 ശതമാനവും വൈറസ് ബാധിച്ചിരുന്നു.
കോവിഡ് രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ ഒക്ടോബര്‍ 28നാണ് വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 10 ഓടെ ഡോകടറുടെ നില ഗുരുതരമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Powered by Info News For You

Comments
Post a Comment