അമ്മ കുളിക്കുന്നതിനിടെ 2 പിഞ്ചുകുട്ടികളെ കുത്തി കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പിതാവ്

ഇല്‍ഫോര്‍ഡ്: (www.kvartha.com 06.11.2020) അമ്മ കുളിക്കുന്നതിനിടെ രണ്ടു പിഞ്ചുകുട്ടികളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പിതാവ്. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മൂന്ന് വയസുകാരനായ നിഗിഷ്, 19 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് പിതാവ് നടരാജ നിത്യകുമാര്‍ (41) കുത്തിക്കൊന്നത്. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് പിന്നീട് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തുമ്പോള്‍ ഇരുവരും പരിക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ് ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. നടരാജനും പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. Ilford father admits killing his children during lockdown, London, News, Crime, Criminal Case, Children, Arrested, Court, Police, World

താന്‍ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും പ്രതി വിശദീകരിച്ചു. പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

Keywords: Ilford father admits killing his children during lockdown, London, News, Crime, Criminal Case, Children, Arrested, Court, Police, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?