യൂട്യൂബില്‍ ഒരു ബില്യണ്‍ വ്യൂസ് നേടി റെക്കോര്‍ഡിട്ട് മാരി 2 വിലെ 'റൗഡി ബേബി'; സന്തോഷം പങ്കിട്ട് ധനുഷും സായ് പല്ലവിയും


ചെന്നൈ: (https://ift.tt/392qrR1) സായ് പല്ലവിയും ധനുഷും ഒരുമിച്ച് ആടിത്തിമര്‍ത്ത 'റൗഡി ബേബി' ഗാനം യൂ ട്യൂബില്‍ വണ്‍ ബില്യണ്‍ അഥവാ 100 കോടി പ്രേക്ഷകരെ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി മാറിയിരിക്കുന്നു. 2018ല്‍ ഇറങ്ങിയ മാരി 2 വിലെ ഗാനമായിരുന്നു ഇത്. ഡാന്‍സ് നമ്പറായ 'റൗഡി ബേബി' ലോകമെമ്പാടും ആരാധകരുള്ള ഗാനമാണ്.

News, National, India, Chennai, Cinema, Song, YouTube, Actor, Cine Actor, Actress, Entertainment, Social Network, Twitter, Dhanush is honoured as his 'Rowdy baby' is 1st south Indian song to get 1bn views


പാട്ടിന് ചുവടുകളൊരുക്കിയത് ഇന്ത്യയിലെ തന്നെ മികച്ച നര്‍ത്തകരിലൊരാളായ പ്രഭുദേവയായിരുന്നു. വ്യത്യസ്തമായ ചുവടുകളും ചിത്രീകരണവും പാട്ടിനെ വളരെ പോപ്പുലറാക്കി. ധനുഷും ദിയയുമാണ് ഗാനം ആലപിച്ചത്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

അതേസമയം ധനുഷിന്റെ തന്നെ 'വൈ ദിസ് കൊലവെറി' എന്ന പാട്ട് ഒന്‍പതു വര്‍ഷം തികച്ചു. അതേ ദിവസം തന്നെ റൗഡി ബേബി 100 കോടി പ്രേക്ഷകരെ നേടിയതിലുള്ള സന്തോഷം ധനുഷ് പങ്കുവച്ചു. സായ് പല്ലവിയും ട്വിറ്ററില്‍ ഇതേക്കുറിച്ച് കുറിച്ചിട്ടുണ്ട്.

നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ലിസ്റ്റിലും 'റൗഡി ബേബി' ഗാനം ഇടം നേടിയിരുന്നു.

Keywords: News, National, India, Chennai, Cinema, Song, YouTube, Actor, Cine Actor, Actress, Entertainment, Social Network, Twitter, Dhanush is honoured as his 'Rowdy baby' is 1st south Indian song to get 1bn views

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?