തക്കാളിപ്പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

വാളയാര്‍: (www.kvartha.com 16.11.2020) തക്കാളിപ്പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് ധര്‍മപുരി തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല കോട്ടാവൂര്‍ സ്വദേശി പ്രഭു (30) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിരുദ്ധകുറ്റാന്വേഷണ വിദഗ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) വാളയാര്‍ പൊലീസും ചേര്‍ന്ന് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് 35 പെട്ടികളിലായി സൂക്ഷിച്ച 7000 ജലറ്റിന്‍ സ്റ്റിക്കും 7500 ഡിറ്റനേറ്ററും പിടിച്ചടെുത്തത്.

മിനിലോറിയിലുണ്ടായിരുന്ന തക്കാളിയില്‍ ഭൂരിഭാഗവും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ സേലത്തു നിന്ന് അങ്കമാലിയിലേക്കു കടത്താനായിരുന്നു ശ്രമം. അഞ്ച് ലക്ഷം രൂപയിലധികം വിലവരുമെന്നും പൊലീസ് പറഞ്ഞു. 

News, Kerala, Police, Crime, Seized, Arrest, Arrested, Walayar, Explosives seized in Walayar

Keywords: News, Kerala, Police, Crime, Seized, Arrest, Arrested, Walayar, Explosives seized in Walayar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?