നാവിക സേനയുടെ മിഗ് 29കെ പരിശീലന വിമാനം അറബിക്കടലിനു മുകളില്‍ തകര്‍ന്നു വീണു; ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി, മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുന്നു; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ അപകടം

ന്യൂഡെല്‍ഹി: (www.kvartha.com 27.11.2020) നാവിക സേനയുടെ മിഗ് 29കെ പരിശീലന വിമാനം അറബിക്കടലിനു മുകളില്‍ തകര്‍ന്നു വീണു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. അറബിക്കടലില്‍ ഐ എന്‍ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മിഗ്29കെ വിമാനാപകടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.  ഫെബ്രുവരിയില്‍ ഗോവയ്ക്കു മുകളില്‍ വച്ച് പക്ഷികള്‍ വന്നിടിച്ചാണ് മിഗ്29കെ തകര്‍ന്നത്. നവംബറില്‍ ഗോവയിലെ ഒരു ഗ്രാമത്തിനുമുകളില്‍ വച്ചാണ് വിമാനം തകര്‍ന്നത്. ഇതേതുടര്‍ന്ന് അടിക്കടി ഉണ്ടാകുന്ന  അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.MiG-29K Trainer Jet Crashes Into Sea, Pilot Saved, Search On For Other, New Delhi, News, Technology, Business, Flight, Probe, National

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാവികസേനയുടെ ഫ് ളീറ്റില്‍ 40ല്‍ അധികം മിഗ്29കെ വിമാനങ്ങള്‍ ഉണ്ട്. ഇവ വിമാനവാഹനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: MiG-29K Trainer Jet Crashes Into Sea, Pilot Saved, Search On For Other, New Delhi, News, Technology, Business, Flight, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?