കള്ളപ്പണം വെളുപ്പില്‍, ബിനാമി ഇടപാട് എന്നീ കുറ്റങ്ങള്‍ ചുമത്തിയവര്‍ക്കെതിരെ റിയാദ് ക്രിമിനല്‍ കോടതി 28 വര്‍ഷം തടവും 2 കോടി റിയാല്‍ പിഴയും വിധിച്ചു
റിയാദ്: (www.kvartha.com 04.11.2020) കള്ളപ്പണം വെളുപ്പില്‍, ബിനാമി ഇടപാട് എന്നീ കുറ്റങ്ങള്‍ ചുമത്തിയവര്‍ക്കെതിരെ 28 വര്‍ഷം തടവും രണ്ട് കോടി റിയാല്‍ പിഴയും വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി. പിടിച്ചെടുത്ത തുകയായ 20 ലക്ഷം റിയാല്‍, രണ്ട് കമ്പ്യൂട്ടറുകള്‍, നോട്ടെണ്ണല്‍ യന്ത്രം, ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 7,14,000 റിയാലില്‍ അധികം വരുന്ന സംഖ്യ എന്നിവ കണ്ടുകെട്ടുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കും.
സക്കാത്ത്, നികുതി, മറ്റ് ബാധ്യതകള്‍ എന്നിവ പ്രതികളില്‍ നിന്ന് ഈടാക്കാനും വിധിയില്‍ പറയുന്നു. റിയാദ് നഗരത്തിലാണ് കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാട് കുറ്റങ്ങളും നടന്നത്. പബ്ലിക് പ്രോസിക്യുഷന്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടുണ്ട്. ഒരു സൗദി പൗരനും മറ്റ് മൂന്ന് വിദേശികളുമായ നാല് പേരുള്‍പ്പെട്ട സംഘമാണ് കേസിലുള്ളത്.
Keywords: Riyadh, News, Kerala, Court, Fine, Case, Saudi, Imprisonment, 28 years imprisonment for people accused of money laundering in Saudi
Powered by Info News For You

Comments
Post a Comment