ഷാര്‍ജയില്‍ 27കാരനായ പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി


ഷാര്‍ജ: (https://ift.tt/3676q9N) പ്രവാസി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഹംരിയയിലെ താമസ സ്ഥലത്താണ് ബുധനാഴ്ച രാവിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയ സഹപ്രവര്‍ത്തകര്‍ ഷാര്‍ജ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു.

News, World, Gulf, Sharjah, Police, Death, Dead Body, Hanged, Hospital, 27 year old Indian expatriate found dead at his residence in UAE


ഹംരിയ പോലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘവും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍  യുവാവ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, World, Gulf, Sharjah, Police, Death, Dead Body, Hanged, Hospital, 27 year old Indian expatriate found dead at his residence in UAE

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?