അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡന്‍ വിജയത്തിനരികെ, 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിച്ചു; പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ തീരുമാനം റദ്ദാക്കുമെന്ന് ബൈഡന്റെ ആദ്യ പ്രഖ്യാപനം
വാഷിങ്ടണ്‍: (https://ift.tt/34YpeHN) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ കേവല ഭൂരിപക്ഷമായ 270 ലേക്ക് അടുക്കുന്നു. അതേസമയം, നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് 214 ഇലക്ട്രല്‍ കോളജ് അംഗങ്ങളാണ് ഉറപ്പാക്കാനായത്. മാറ്റിവച്ച 6 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയിലെ വോട്ടെണ്ണലില്‍ ബൈഡനാണ് മേല്‍ക്കൈ.
നെവാടയിലെ വിജയത്തോടെ ബൈഡന് പ്രസിഡന്റാകാനുള്ള 270 ഇലക്ട്രല്‍ വോട്ടുകള്‍ ലഭിക്കും. എന്നാല്‍ ഒരു ദിവസത്തേക്ക് മാറ്റിവെച്ച വോട്ടെണ്ണല്‍ പുനരാരംഭിക്കേണ്ടതുണ്ട്. 75 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ബൈഡന് 49.3 ശതമാനവും ട്രംപിന് 48.7 ശതമാനവും വോട്ടുകള്‍ ലഭിച്ചു.
വിജയത്തിനരികെ എത്തിനില്‍ക്കെ, വിജയപ്രഖ്യാപനത്തിന് മുന്‍പ് തന്നെ ബൈഡന്‍ ആദ്യ ഭരണക്രമം പ്രഖ്യാപിച്ചു. പാരിസ് ഉടമ്പടി തുടരുമെന്നാണ് പ്രഖ്യാപനം.
പെന്‍സില്‍വേനിയ (20 ഇലക്ടറല്‍ കോളജ് സീറ്റുകള്‍), ജോര്‍ജിയ (16), നോര്‍ത്ത് കാരലൈന (15) എന്നിവിടങ്ങളില്‍ ഡോണാള്‍ഡ് ട്രംപ് മുന്നിലാണ്. അലാസ്‌കയിലും (3) വിജയം ഉറപ്പുമാണ്. ജോര്‍ജിയയിലെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമാകുകയെന്ന വിലയിരുത്തലുമുണ്ട്. ജോര്‍ജിയയില്‍ 98 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍, ട്രംപിന് 49.8 ശതമാനം വോട്ടും ബൈഡന് 49 ശതമാനം വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ ജോര്‍ജിയയിലെയും മിഷിഗണിലെയും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സുപ്രീം കോടതിയെയും മിഷിഗന്‍ കോടതിയേയും സമീപിക്കും.
മുന്‍പ് ട്രംപ് ലീഡ് ചെയ്തിരുന്ന വിസ്‌കോന്‍സെനില്‍ (10)ലെ ബൈഡന്റെ വിജയത്തിലും ട്രംപ് പക്ഷം വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടും.
അതേസമയം, ജോര്‍ജിയയിലെ വോട്ടിങ് ശതമാനം കുറയുന്നതില്‍ ബാലറ്റ് എണ്ണുന്നതിലെ ക്രമക്കേടാരോപിച്ച് ട്രംപ് ക്യാമ്പ് ലോസ്യൂട്ട് ഫയല്‍ ചെയ്തു. പെന്‍സില്‍വേനിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുണ്ട്. പെന്‍സില്‍വേനിയയില്‍ ബാലറ്റ് വോട്ടുകള്‍ ഇനിയും എണ്ണിതീര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം പോസ്റ്റ്മാര്‍ക്ക് ചെയ്ത ബാലറ്റുകള്‍ എണ്ണാനുള്ള സംസ്ഥാന തീരുമാനത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment