ശോഭ സുരേന്ദ്രന് പിന്തുണ; കെ സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി; അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കം നടത്തുന്നുവെന്നും ആരോപണം

തിരുവനന്തപുരം: (www.kvartha.com 05.11.2020) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്കും കത്തയച്ചിരിക്കുന്നത്. 

പ്രാദേശിക തലത്തില്‍ അസംതൃപ്തരെ സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് വിമതവിഭാഗത്തിന്റെ നീക്കം. അതേസമയം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രനെ നേതാക്കള്‍ പിന്തുണയ്ക്കുകയും ചെയ്തു. ശോഭാ സുരേന്ദ്രനും മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെയാണ് നേതാക്കളുടെ പരാതിക്കത്ത്.24 state BJP leaders file fresh complaint against K Surendran, Thiruvananthapuram, News, Politics, BJP, Letter, K Surendran, Allegation, Complaint, Kerala

ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണു ശോഭയുടെ പരാതി. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയത്. കെ സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നു കാട്ടി ശോഭ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.

സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും എന്നാല്‍ തന്നെ സുരേന്ദ്രന്‍ വഞ്ചിച്ചെന്നും വേലായുധന്‍ പരസ്യപ്രസ്താവന നടത്തിയത് വിവാദങ്ങള്‍ക്കു വഴിതുറക്കുകയും ചെയ്തു. തന്നെയും കെ പി ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷനാക്കാമെന്ന വാക്ക് സുരേന്ദ്രന്‍ പാലിച്ചില്ലെന്നും പരാതി അറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിനു ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പി എം വേലായുധനും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.

Keywords: 24 state BJP leaders file fresh complaint against K Surendran, Thiruvananthapuram, News, Politics, BJP, Letter, K Surendran, Allegation, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?