കോവിഡ് വ്യാപനം ഒമ്പതുമാസം: കാസര്‍കോട് ജില്ലയില്‍ രോഗ ബാധിതര്‍ ഇരുപതിനായിരത്തിനടുത്ത്: മരണം 207 ആയി


കാസര്‍കോട്: (www.evisionnews.co) കോവിഡ് വ്യാപനം ഒമ്പതുമാസം പിന്നിടുമ്പോള്‍ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനടുത്ത്. ഇതുവരെ 19871 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 984 പേര്‍ വിദേശത്ത് നിന്നെത്തിയവരും 765 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18277 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. അതേസമയം, കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 207 ആയി.

ഇന്നലെ 81 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 1385 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്.
 
ഫെബ്രുവരി മൂന്നിനാണ് ജില്ലയില്‍ ആദ്യ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് പത്തോടെ ചികിത്സയിലുണ്ടായിരുന്ന 178 രോഗികളും രോഗം ഭേദമായി ജില്ല കോവിഡ് മുക്തമായി. മൂന്നാംദിവസം വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷം രോഗവ്യാപനം രൂക്ഷമായി തുടരുകയായിരുന്നു. അഞ്ഞൂറും കടന്ന് പോസിറ്റീവ് പ്രതിദിന ഗ്രാഫ് ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് വരെ മുന്നൂറിന് മുകളിലായിരുന്നു പ്രതിദിന പോസിറ്റീവ്.

രണ്ടാഴ്ചത്തോളമായി പ്രതിദിന കോവിഡ് നിരക്ക് നൂറിനും താഴെ റിപ്പോര്‍ട്ട് ചെയ്തതോടെ നേരിയ ആശ്വാസത്തിലാണ് ജില്ല. പ്രതിദിന കോവിഡ് നെഗറ്റീവ് കേസുകളുടെ വര്‍ധനവും ആശ്വാസം പകര്‍ന്നു. നിലവില്‍ വീടുകളില്‍ 4842 പേരും സ്ഥാപനങ്ങളില്‍ 559 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5401 പേരാണ്. പുതിയതായി 520 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1227 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 274 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 94പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 91 പേരെ ഡിസ്ചാര്‍ജ് ചെയ്തു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?