2020-21 ബി എസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നവംബര്‍ 17 വരെ ഫീസടക്കാം


തിരുവനന്തപുരം: (https://ift.tt/3lqNmsk) 2020-21 ബി എസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള  രണ്ടാംഘട്ട അലോട്ട്‌മെന്റ് https://ift.tt/2ZTByng ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബര്‍ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. എന്നാല്‍ ഫീസ് അടച്ചവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്കു പരിഗണിക്കേണ്ടെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. 

News, Kerala, State, Thiruvananthapuram, Education, Students, Second phase allotment for BSc Nursing and Paramedical degree courses announced


പുതുതായി ലിസ്റ്റില്‍ ചേര്‍ത്ത കോളേജുകളിലേക്കും ഓപ്ഷനുകള്‍ നല്‍കാം. ഫീസ് അടക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട. ഫോണ്‍: 04712560363, 04712560364.

Keywords: News, Kerala, State, Thiruvananthapuram, Education, Students, Second phase allotment for BSc Nursing and Paramedical degree courses announced

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?