ഇനി പുതിയ ഫീല്‍ഡിലേക്ക്; കോഴിവളര്‍ത്തല്‍ തുടങ്ങാന്‍ മധ്യപ്രദേശില്‍ നിന്നും എം എസ് ധോണി ബുക്കുചെയ്തത് 2000 കടക്‌നാഥ് കോഴിക്കുഞ്ഞുങ്ങളെ
ഭോപാല്‍: (www.kvartha.com 14.11.2020) ജന്മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ താന്‍ നിര്‍മിച്ച ഫാം ഹൗസിനോടു ചേര്‍ന്നു കോഴി വളര്‍ത്തല്‍ തുടങ്ങാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. 2019 ലോകകപ്പിന് ശേഷവും വിരമിക്കുന്നതിന് മുമ്പും മഹേന്ദ്ര സിംഗ് ധോണി തന്റെ ജൈവകൃഷിയെ കുറിച്ച് ആരാധകരോട് പറഞ്ഞിരുന്നു. പുതിയ സംരംഭത്തിലേക്ക് കടക്കുന്ന ധോണി മധ്യപ്രദേശില്‍നിന്നു 2000 കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയിലേക്ക് ബുക്കുചെയ്തുകഴിഞ്ഞു.
മധ്യപ്രദേശിലെ ജാബുവ, ധാര്‍ ജില്ലകളില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, കടക്‌നാഥ് (കാലി മാസി) എന്ന പേരിലറിയപ്പെടുന്ന കരിങ്കോഴികളെയാണു ധോണിയുടെ ഫാമിലേക്കു കൊണ്ടുപോകുന്നത്.
കോഴിക്കുഞ്ഞുങ്ങള്‍ക്കായി ഒരു സുഹൃത്ത് മുഖേന ധോണി തന്നെ ബന്ധപ്പെട്ട കാര്യം കടക്‌നാഥ് കോഴി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സ്ഥിരീകരിച്ചു. കടക്‌നാഥ് കോഴിയുടെ ഇറച്ചിക്കു ഭൗമസൂചികാ പദവി (ജിഐ ടാഗ്) ഉണ്ട്. കറുത്ത ഇറച്ചിയാണ് ഈ കോഴിയുടേത്. ഈ കരിങ്കോഴികളുടെ ഇറച്ചി കഴിച്ചാല്‍ കൊളസ്‌ട്രോളിനെ പേടിക്കേണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്.
Powered by Info News For You

Keywords: MS Dhoni's love for Madhya Pradesh's Black Chicken gets them to Ranchi, Madhya pradesh, News, Cricket, Sports, Mahendra Singh Dhoni, Business, National.
Powered by Info News For You

Comments
Post a Comment