പിലിക്കോട് ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ കവര്‍ച്ച: 2 ഭണ്ഡാരങ്ങള്‍ തകര്‍ത്തു; ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ ഓഫീസ് മുറി തുറന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്നു
പിലിക്കോട്: (https://ift.tt/2TNU13u) ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിന് പുറത്തെ 2 ദണ്ഡാരങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ ഓഫീസ് മുറി തുറന്നു കിടക്കുകയാണ്. ഇതിനകത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് സി ഐ, പി നാരായണന്റെ നേതൃത്വത്തില്‍ ചന്തേര പൊലീസ് ക്ഷേത്രത്തിലെത്തി പ്രാഥമികാന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തുമെന്ന് പോലീസ് പറഞ്ഞു.
കോവിഡ് കാലത്തും വിശ്രമമില്ലാതെ ക്ഷേത്രക്കവര്‍ച്ചക്കാര്‍ രംഗത്തിറങ്ങിയത് കാസര്‍കോട് ജില്ലയില്‍ ഉടനീളം പൊലീസിന് തലവേദനയായിട്ടുണ്ട്. നീലേശ്വരം മേഖലയില്‍ അടുത്തിടെ 4 ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവരുകയും മറ്റൊന്നില്‍ കവര്‍ച്ചാ ശ്രമവും നടന്നിരുന്നു. ആവര്‍ത്തിക്കുന്ന മോഷണങ്ങള്‍ നിസ്സാരമായി തള്ളാതെ നടപടി കടുപ്പിക്കാനാണ് പൊലീസ് തീരുമാനം.
Powered by Info News For You


Comments
Post a Comment