2 ഓവറില്‍ 35 റണ്‍സ് വഴങ്ങി, വിക്കറ്റ് എടുത്തതുമില്ല; ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ചാഹറിനെ ഏല്‍പിച്ച് രാഹുല്‍; ആരാധകര്‍ക്കിടയില്‍ വൈറലായി യുവതാരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ നടത്തിയ ശ്രമത്തിന്റെ വിഡിയോ ദൃശ്യം

ദുബൈ: (www.kvartha.com 07.11.2020) രണ്ട് ഓവറില്‍ 35 റണ്‍സ് വഴങ്ങി, വിക്കറ്റ് എടുത്തതുമില്ല, ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ രാഹുല്‍ ചാഹറിനെ ഏല്‍പിച്ച് ക്യാപ്റ്റന്‍ രാഹുല്‍ ശര്‍മ. ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കയാണ് യുവതാരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ നടത്തിയ ക്യാപ്റ്റന്റെ ശ്രമത്തിന്റെ വിഡിയോ ദൃശ്യം.

ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ ക്വാളിഫയര്‍ മത്സര വിജയത്തിനു ശേഷമാണ് സംഭവം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൈതാനത്തു നിന്നു ഡ്രസ്സിങ് റൂമിലേക്കു മടങ്ങുമ്പോള്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ഇരുപത്തൊന്നുകാരനായ ചാഹറിനോട് ആവശ്യപ്പെടുകയായിരുന്നു. യുവതാരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താനുള്ള രോഹിത് നടത്തിയ ശ്രമത്തിന്റെ വിഡിയോ ദൃശ്യം ആരാധകര്‍ക്കിടയില്‍ വൈറലായി. WATCH: Rohit Sharma asks Rahul Chahar to lead team towards dressing room after spinner’s off day, Dubai, News, Gulf, IPL, Sports, Cricket, Video, World

മത്സരം 57 റണ്‍സിനു ജയിച്ച മുംബൈ ഐപിഎല്‍ ഫൈനലിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇഷന്‍ കിഷന്‍ (30 പന്തില്‍ പുറത്താകാതെ 55), സൂര്യകുമാര്‍ യാദവ് (38 പന്തില്‍ 51), ക്വിന്റന്‍ ഡി കോക്ക് (25 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ പുറത്താകാതെ 37) എന്നിവരുടെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് എടുത്തത്.

ഡെല്‍ഹിയുടെ മറുപടി ബാറ്റിങ് 20 ഓവറില്‍ എട്ടുവിക്കറ്റിന് 143ല്‍ അവസാനിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും രണ്ടു വിക്കറ്റ് നേടിയ ട്രെന്റ് ബോള്‍ട്ടുമാണ് ഡെല്‍ഹിയെ തകര്‍ത്തത്. മാര്‍ക്കസ് സ്റ്റോയ്‌നിസും (46 പന്തില്‍ 65) അക്‌സര്‍ പട്ടേലുമാണ് (33 പന്തില്‍ 42) അവരെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ഡാനിയേല്‍ സാംസ് എന്നിവര്‍ പൂജ്യത്തിനു പുറത്തായി. ബുമ്രയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

Keywords: WATCH: Rohit Sharma asks Rahul Chahar to lead team towards dressing room after spinner’s off day, Dubai, News, Gulf, IPL, Sports, Cricket, Video, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?