കോവിഡ് 19 നെ 'വരച്ച വരയിലാ'ക്കാന്‍ ദിനേശ് ഡാലിയും ബശീര്‍ കിഴിശ്ശേരിയും; ബോധവത്കരണ കാര്‍ട്ടൂണുകളുമായി രണ്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍

കൊച്ചി: (www.kvartha.com 10.11.2020) കോവിഡ് 19 നെ 'വരച്ച വരയിലാ'ക്കാന്‍ ഉതകുന്ന ബോധവത്കരണ കാര്‍ട്ടൂണുകളുമായി രണ്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍. കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ അനേകം കലാകാരന്‍മാരുണ്ട്. അതില്‍ തന്നെ കാര്‍ട്ടൂണിസ്റ്റുകളുടെയും ചിത്രകാരന്‍മാരുടെയും നല്ലൊരു നിര തന്നെയുണ്ട്. കെ എസ് ആര്‍ ടി സിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരായ എടപ്പാള്‍ റീജണല്‍ വര്‍ക്ക്‌ഷോപ്പിലെ ദിനേശ് പി വി (ദിനേശ് ഡാലി)യും, കോഴിക്കോട് റീജിനല്‍ വര്‍ക് ഷോപ്പിലെ ബശീര്‍ കിഴിശ്ശേരിയും പ്രഗത്ഭരായ രണ്ട് കാര്‍ട്ടൂണിസ്റ്റുകളാണ്. 

ലോക് ഡൗണ്‍ സമയത്ത് കെ എസ് ആര്‍ ടി സി പുറത്തിറക്കിയ സ്‌പെഷ്യല്‍ ബുള്ളറ്റിനുകളില്‍ ഈ രണ്ടു പേരുടെയും കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തുകയും അവ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. കെ എസ് ആര്‍ ടി സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പരയായ 'സുനു സുമി സ്പീക്കിംഗ്' ബശീര്‍ കീഴിശ്ശേരിയുടെ സൃഷ്ടിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ ആയുധമാക്കിയാണ് ബശീര്‍ കിഴിശ്ശേരിയും ദിനേഷ് ഡാലിയും വ്യത്യസ്തരായത്. 

Kochi, News, Kerala, KSRTC, COVID-19, Cartoon, Employees, Awareness cartoon of KSRTC employees

കേരള സാമൂഹ്യ സുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി നടത്തുന്ന കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും കേരള ഹെല്‍ത്ത് മിഷന്‍ (ആരോഗ്യ കേരളം) നടത്തുന്ന കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേക്കും ഇരുവരുടെയും കാര്‍ട്ടൂണുകള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കാര്‍ട്ടൂണുകളുടെ ഒരു പ്രദര്‍ശനം 'വരച്ച വരയില്‍' എന്ന പേരില്‍ എടപ്പാള്‍ റീജണല്‍ വര്‍ക്ക്‌ഷോപ്പില്‍ നവംബര്‍ 11ന് സംഘടിപ്പിക്കുന്നു. അന്നേ ദിവസം രാവിലെ 10.30 മണിക്ക് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ജി പി പ്രദീപ് കുമാറിന്റെയും മെഡിക്കല്‍ ഓഫീസര്‍ കെ പി മൊയ്തീന്റെയും സാന്നിധ്യത്തില്‍ കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഫൈസല്‍ നിര്‍വഹിക്കുന്നു. 

Keywords: Kochi, News, Kerala, KSRTC, COVID-19, Cartoon, Employees, Awareness cartoon of KSRTC employees


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?