ആണ്‍സുഹൃത്തുമായി നിരന്തരം ഫോണ്‍വിളിയും ചാറ്റിംഗും; സഹോദരിക്ക് നേരെ വെടിയുതിര്‍ത്ത് 17കാരന്‍

ന്യൂഡെല്‍ഹി: (www.kvartha.com 20.11.2020) ആണ്‍സുഹൃത്തുമായി നിരന്തരം ഫോണ്‍വിളിയും ചാറ്റിംഗും. ഒടുവില്‍ സഹികെട്ട 17-കാരന്‍ സഹോദരിക്ക് നേരേ വെടിയുതിര്‍ത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വയറിന് വെടിയേറ്റ 16-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പെണ്‍കുട്ടി ആണ്‍സുഹൃത്തിനോട് പതിവായി വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്നതിനെ സഹോദരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ പെണ്‍കുട്ടി വാട്സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും നിരന്തരം തുടര്‍ന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ചാറ്റ് ചെയ്യുന്നത് സഹോദരന്‍ കാണുകയും ഇതേച്ചൊല്ലി വഴക്കിടുകയും ചെയ്തു. Delhi: Boy shoots sister for chatting with friend on WhatsApp, New Delhi, News, Local News, Gun attack, Crime, Criminal Case, Injured, Hospital, Treatment, National

ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ് വീണ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ജാഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നല്‍കിയതെന്നാണ് 17-കാരന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 17കാരനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സലൂണ്‍ ജീവനക്കാരനായ 17-കാരന്‍ ജോലിക്കൊപ്പം ഓപ്പണ്‍ സ്‌കൂള്‍ വഴി പഠനവും തുടര്‍ന്നിരുന്നു. വെടിയേറ്റ സഹോദരി നേരത്തെ പഠനം അവസാനിപ്പിച്ചതാണ്.

Keywords: Delhi: Boy shoots sister for chatting with friend on WhatsApp, New Delhi, News, Local News, Gun attack, Crime, Criminal Case, Injured, Hospital, Treatment, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?