ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിങ് കോളജുകളില്‍ ബി ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനം; നവംബര്‍ 17 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 16.11.2020) ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന ബി ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനത്തിനായി നവംബര്‍ 17 മുതല്‍ അപേക്ഷിക്കാം. ഇലക്ട്രോണിക്സ് & ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്.

ആറ്റിങ്ങല്‍ (8547005037), കരുനാഗപ്പള്ളി (8547005036), കൊട്ടാരക്കര (8547005039), അടൂര്‍ (8547005100), ചെങ്ങന്നൂര്‍ (8547005032), ചേര്‍ത്തല (8547005038)  കല്ലൂപ്പാറ (8547005034), പൂഞ്ഞാര്‍ (8547005035), തൃക്കാക്കര (8547005097) എന്നിവിടങ്ങളിലാണ് എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചിത യോഗ്യത നേടിയിട്ടുള്ളവര്‍ അപേക്ഷകള്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കാം. നിയമാനുസൃതം അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ്സൈറ്റുകളില്‍ ലഭിക്കും.

Thiruvananthapuram, News, Kerala, Education, Application, B Tech, Admission, IHRD, B Tech admission in IHRD Engineering Colleges

Keywords: Thiruvananthapuram, News, Kerala, Education, Application, B Tech, Admission, IHRD, B Tech admission in IHRD Engineering Colleges


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?