ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട 17കാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയി; വിവാഹ പ്രായമെത്തിയതായി കാണിക്കാന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും സംഘടിപ്പിച്ചു; ഒടുവില്‍ 23കാരനെ കയ്യോടെ പൊക്കി പൊലീസ്; പോക്‌സോ പ്രകാരം കേസെടുത്തു
അഞ്ചാലുംമൂട്: (www.kvartha.com 14.11.2020) ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട 17കാരിയെ കാറില്‍ കടത്തിക്കൊണ്ടുപോയി, വിവാഹ പ്രായമെത്തിയതായി കാണിക്കാന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും സംഘടിപ്പിച്ചു. ഒടുവില്‍ 23കാരനെ കയ്യോടെ പൊക്കി പൊലീസ്, പോക്‌സോ പ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് ഇരുവരേയും പാലക്കാട്ടു നിന്നും കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
വിവാഹ പ്രായമെത്തിയതായി കാണിക്കാന്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. പോക്‌സോ പ്രകാരം അറസ്റ്റിലായ ബിനുവിനെതിരെ പാലക്കാട്ടെ പൊലീസ് സ്റ്റേഷനുകളില്‍ മറ്റു കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Powered by Info News For You
പാലക്കാട് ചിറ്റൂര്‍ ചാത്തമംഗലത്ത് പഴയ പാത കണ്ണാട് വീട്ടില്‍ ബിനുവിനെ (23) ആണ് അഞ്ചാലുംമൂട് എസ് ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട പതിനേഴുകാരിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി കടത്തിക്കൊണ്ടു പോവുകയായിരുന്നു. 

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് ഇരുവരേയും പാലക്കാട്ടു നിന്നും കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
വിവാഹ പ്രായമെത്തിയതായി കാണിക്കാന്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. പോക്‌സോ പ്രകാരം അറസ്റ്റിലായ ബിനുവിനെതിരെ പാലക്കാട്ടെ പൊലീസ് സ്റ്റേഷനുകളില്‍ മറ്റു കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Youth Arrested for POCSO case in Anjalumoodu, Cheating, Palakkad, Arrested, Police, Facebook, Marriage, Complaint, Family, Phone call, News, Local News, Kerala.
Powered by Info News For You
Comments
Post a Comment