തമിഴ്നാട്ടില്‍ നവംബര്‍ 16 ന് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍

ചെന്നൈ: (www.kvartha.com 12.11.2020) തമിഴ്നാട്ടില്‍ നവംബര്‍ 16 ന് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 9-12 ക്ലാസുകളും കോളജ്, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ഡിസംബറിനു ശേഷം തുറന്നാല്‍ മതിയെന്നതു പരിഗണിക്കണമെന്ന് സര്‍ക്കാരിനോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

നവംബര്‍ 16 ന് സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കു രോഗം ബാധിച്ചിരിക്കുകയാണെന്നും സ്‌കൂള്‍ തുറക്കുന്നതു നീട്ടുകയാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിലാകാതെ സ്‌കൂള്‍ തുറന്നാല്‍ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

Chennai, News, National, school, Education, High Court, Government, COVID-19, Tamil Nadu reverses decision to reopen schools from November 16

ഇതര സംസ്ഥാന വിദ്യാര്‍ഥികളും, വിവിധ ജില്ലകളില്‍ നിന്നുള്ളവരും തമിഴ്നാട്ടിലെ കോളജുകളില്‍ പഠിക്കുന്നുണ്ട്. കോവിഡ് പടര്‍ന്നാല്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കും. കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 

Keywords: Chennai, News, National, school, Education, High Court, Government, COVID-19, Tamil Nadu reverses decision to reopen schools from November 16


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?