അഞ്ച് മുതല്‍ 16 വയസ് വരെയുള്ള 50ഓളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എഞ്ചിനീയര്‍ പിടിയില്‍


ലഖ്‌നൗ: (https://ift.tt/32SSoXr) അഞ്ച് മുതല്‍ 16 വയസ് വരെയുള്ള 50ഓളം കുട്ടികളെ പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യു പി എന്‍ജിനീയര്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ റാം ഭവന്‍ എന്നയാളെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ ഓണ്‍ലൈനായി വില്‍ക്കുകയും ചെയ്തു. സിബിഐയുടെ ഓണ്‍ലൈന്‍ ചൈല്‍ഡ് അബ്യൂസ് ആന്റ് എക്‌സ്‌പ്ലോയിറ്റേഷന്‍ പ്രിവന്‍ഷന്‍ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

News, National, India, Lucknow, Case, CBI, Engineers, Arrest, Child Abuse, Children, Abuse, Social Network, Cyber Crime, UP engineer abused 50 kids for 10 years, filmed act and sold it; arrested


ചിത്രകൂട്ട്, ബാണ്ഡ, ഹാമിര്‍പുര്‍ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ബാണ്ഡയില്‍ നിന്നാണ് സി ബി ഐ ഇയാളെ അറസ്റ്റ്  ചെയ്തത്. ഇരകളായ കുട്ടികള്‍ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ അടക്കം അവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു എന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡാര്‍ക്ക് വെബ് വഴി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്നും നിരവധി നമ്പറുകളും വിലാസങ്ങളും ലഭിച്ചിട്ടുണ്ടെന്നും. ഇത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വലിയ സംഘം ആയിരിക്കാമെന്നുമാണ് സിബിഐ വക്താവ് ആര്‍കെ കൗര്‍ മാധ്യമങ്ങളെ അറിയിച്ചത്. 

ജൂനിയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും എട്ടുലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ്പും സി ബി ഐ പിടിച്ചെടുത്തു.

Keywords: News, National, India, Lucknow, Case, CBI, Engineers, Arrest, Child Abuse, Children, Abuse, Social Network, Cyber Crime, UP engineer abused 50 kids for 10 years, filmed act and sold it; arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?