ചന്ദ്രഗിരി പുഴയില്‍ കാണാതായ ചെമ്മനാട് കൊമ്പനടുക്കത്തെ 15കാരന്റെ മൃതദേഹം കണ്ടെത്തി
കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ 15കാരന്റെ മൃതദേഹം കണ്ടെത്തി. ചെമ്മനാട് കൊമ്പടുക്കത്തെ റസാഖിന്റെ മകന്‍ മിസ്ഹബാണ് കഴിഞ്ഞ ദിവസം രാവിലെ 11.30മണിയോടെ ചന്ദ്രഗിരിപുഴയില്‍ ഒഴുക്കില്‍പെട്ടത്. മൂന്നു കൂട്ടുകാര്‍ക്കൊപ്പം ചന്ദ്രഗിരിപ്പുഴയിലെ കൊമ്പനടുക്കം കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു മിസ്ഹബ്.
ഇതിനിടെ മിസ്ഹബ് ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുന്നത് കണ്ട മറ്റു കൂട്ടികള്‍ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും രാത്രി ഏറെവൈകുംവരെയും തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment