കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് നവംബര്‍ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: (https://ift.tt/2I9bYY0) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞര്‍ക്കാണ് അവസരം. ഇന്ത്യയില്‍ ജനിച്ച് കേരളത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞര്‍ക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.
പുരസ്‌കാര ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്‍ണപതക്കവും ലഭിക്കും. തുടര്‍ന്ന് ഗവേഷണ പ്രോജക്ട് ചെയ്യാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദര്‍ശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കും.
നിര്‍ദ്ദിഷ്ട മാതൃകയില്‍ നാമനിര്‍ദ്ദേശങ്ങളും അനുബന്ധ രേഖകളും ഡയറക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
Powered by Info News For You

Comments
Post a Comment