കനറാ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം; അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ
ന്യൂഡെല്‍ഹി: (www.kvartha.com 23.11.2020) കനറാബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം. ദേശീയതലത്തില്‍ ആകെ 220 ഒഴിവുകളാണുള്ളത്. ബാക്കപ്പ് അഡ്മിനിസ്‌ട്രേറ്റര്‍-4, എക്‌സ്ട്രാക്ട് ട്രാന്‍സ്‌ഫോം ആന്‍ഡ് ലോഡ് (ഇടിഎല്‍) സ്‌പെഷലിസ്റ്റ് -5, ബി ഐ സ്‌പെഷലിസ്റ്റ് -5, ആന്റി വൈറസ് അഡ്മിനിസ്‌ട്രേറ്റര്‍ -5, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ -10, ഡേറ്റ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ -12, ഡെവലപ്പര്‍/പ്രോഗ്രാമേഴ്‌സ് -25, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ -21, എസ് ഒ സി അനലിസ്റ്റ് -4 (ജെ എം ജി സ്‌കെയില്‍ -1).
മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ II: മാനേജര്‍ -ലോ 43, കോസ്റ്റ് അക്കൗണ്ടന്റ് -1, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് -20, മാനേജര്‍ -ഫിനാന്‍സ് -21, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് -4, എത്തിക്കല്‍ ഹാക്കേഴ്‌സ് ആന്‍ഡ് പെനിട്രേഷന്‍ ടെസ്‌റ്റേഴ്‌സ് -2, സൈബര്‍ ഫോറന്‍സിക് അനലിസ്റ്റ്-2, ഡേറ്റ മൈനിങ് എക്‌സ്‌പേര്‍ട്‌സ് -2, OFSAA അഡ്മിനിസ്‌ട്രേറ്റര്‍ -2, OFSS ടെക്‌നോ ഫങ്ഷനല്‍ -5, ബേസ് 24 അഡ്മിനിസ്‌ട്രേറ്റര്‍ -2, സ്‌റ്റോറേജ് അഡ്മിനിസ്‌ട്രേറ്റര്‍ -4, മിഡില്‍വെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ -5, ഡേറ്റ അനലിസ്റ്റ് -2.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) -മാനേജര്‍ (MMGS -II) -ഒഴിവുകള്‍ -13, സീനിയര്‍ മാനേജര്‍ (MMGS -III) 1. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷാഫീസ്, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേങ്ങള്‍, സെലക്ഷന്‍ നടപടിക്രമം, ശമ്പളനിരക്ക് ഉള്‍പ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.canarabank.com Orders/Recruitment ലിങ്കില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി നിര്‍ദേശാനുസരണം ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം.
Keywords: New Delhi, News, National, Job, Bank, Online, Application, Specialist Officer in Canara Bank; Apply now
Powered by Info News For You

Comments
Post a Comment